പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി മീരാകുമാർ

Meira Kumar

രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറാണ് സ്ഥാനാർത്ഥി. സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 16 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. ജെഡിയു യോഗത്തിൽനിന്ന് വിട്ട് നിന്നു. നിതീഷ് കുമാർ നേരത്തേ എൻഡിഎ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ അറിയിച്ചുരുന്നു.

NO COMMENTS