ദോഹയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ചു

more air services to be initiated between doha kerala

പ്രവാസി ഇന്ത്യക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദോഹയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ചതായി ഇന്ത്യൻ വ്യോമയാന മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച്ച മുതലാണ് കൂടുതൽ വിമാന സർവ്വീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ദോഹയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, എന്നിവിടങ്ങളിലേക്കാണ് പെരുന്നാൾ പ്രമാണിച്ച് ശനിയാഴ്ച്ച മുതൽ ജൂലൈ എട്ട് വരെ എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ അനുവദിച്ചിരിക്കുന്നത്. 186 യാത്രക്കാരെ വീതം ഉൾക്കൊള്ളാൻ കഴിയുന്ന വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

 

more air services to be initiated between Doha and Kerala

NO COMMENTS