സൗദിയിൽ അനുവദിച്ച പൊതുമാപ്പ് ശനിയാഴ്ച അവസാനമാകും

amnesty saudi saudi apology time ends on sunday

സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്ക് ശിക്ഷ കൂടാതെ സ്വദേശങ്ങളിലേക്ക് മടങ്ങി പോകാൻ അവസരം നൽകിയ പൊതു മാപ്പിന് ശനിയാഴ്ച്ച അവസാനമാകും. ‘നിയമ ലംഘകരില്ലാതെ രാജ്യം’ എന്ന ലക്ഷ്യത്തോടെ മൂന്നു മാസം മുൻപാണ് സഊദി ഭരണാധികാരി അനധികൃത താമസക്കാർക്ക് പൊതുമാപ്പ് സേവനം പ്രഖ്യാപിച്ചത്.

പൊതുമാപ്പ് കാലയളവിൽ ഇത് വരെ ഇതുവരെ നാലേമുക്കാൽ ലക്ഷം നിയമ ലംഘകർ പദവി ശരിയാക്കി ഫൈനൽ എക്‌സിറ്റ് നേടിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ദീർഘിപ്പിക്കുന്നതിന് ആലോചനയില്ലെന്നും അവർ വ്യക്തമാക്കി.

NO COMMENTS