എല്ലാ വിദ്യാർത്ഥികൾക്കും കെഎസ്ആർടി സൗജന്യയാത്ര അനുവദിക്കണമെന്ന് ഹൈക്കോടതി

ksrtc bus accident

എല്ലാ വിദ്യാർത്ഥികൾക്കും യാത്രാ സൗജന്യം അനുവദിക്കാൻ കെഎസ്ആർടിസിയ്ക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. യാത്രാ സൗജന്യത്തിൽ വേർതിരിവ് പാടില്ല. സൗജന്യ യാത്ര വിദ്യാർത്ഥികളുടെ അവകാശമാണെന്നും കോടതി ഉത്തവിൽ വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമകാരം സൗജന്യം നിഷേധിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. എംഎസ്എഫ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. യാത്രാ സൗജന്യം സർക്കാർ എയിഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ചുരുക്കിയ കെഎസ്ആർടിസിയുടെ ഉത്തരവാണ് എംഎസ്എഫ് ചോദ്യം ചെയ്തത്. ദുരുപയോഗം തടയാൻ വിദ്യാഭ്യസ മാർഗനിർദേശം നൽകാനും കോടതി ഉത്തരവിട്ടു.

NO COMMENTS