വാട്ട്‌സാപ്പ് വോയ്‌സ്, വീഡിയോ കോൾ ഇനി യുഎഇയിലും

whatsapp voice video call uae

യുഎഇ ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി വാട്ട്‌സാപ്പ്. വാട്ട്‌സാപ്പ് വോയ്‌സ്, വീഡിയോ കോൾ ഇനി യുഎഇയിലും ലഭ്യമാണ്. ഇത്രയും കാലം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വാട്ട്‌സാപ്പ് കോളിംഗ് ഉണ്ടായിരുന്നെങ്കിലും, യുഎഇയിൽ ഇത് നിരോധിക്കപ്പെട്ടിരുന്നു. ഈ നിയന്ത്രണമാണ് വ്യാഴാഴ്ചമുതൽ ഇല്ലാതായിരിക്കുന്നത്. ഇക്കാര്യം ഉപഭോക്താക്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല.

‘വോയിസ് ഓവർ ഐപി’ സേവനങ്ങൾക്ക് നിരോധനമുള്ളതിനാലാണ് വാട്ട്‌സാപ്പ് കോളിംഗ് സംവിധാനം യുഎഇയിൽ ലഭ്യമാകാതിരുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ലൈസൻസുള്ള പ്രൊവൈഡർമാർക്ക് മാത്രമാണ് ഐപി ഓവർ വീഡിയോഓഡിയോ കോളുകൾ അനുവദിച്ചിരുന്നത്. അവരവരുടെ നെറ്റ്വർക്കുകളിലൂടെ ഇത്തരത്തിലുള്ള വിഒഐപി വേണമോ എന്ന് കമ്പനികൾക്ക് തീരുമാനിക്കാമെന്നാണ് യുഎഇ ടെലികോം കമ്പനി
പറഞ്ഞിരുന്നത്. യുഎഇയിലെ ടെലികോം പ്രൊവൈഡർമാരുമായി ബന്ധപ്പെട്ട് കമ്പനികൾക്ക് ലൈസൻസ് കരസ്ഥമാക്കാമെന്നും മുൻപ് ടിആർഎ പറഞ്ഞിരുന്നു. ഇത് വാട്ട്‌സാപ്പ് കരസ്ഥമാക്കിയോ എന്ന് ഇനിയും വ്യക്തമല്ല.

വാട്ട്‌സാപ്പ് വോയിസ്, വീഡിയോ കോൾ ലഭ്യമായതോടെ പ്രവാസി സമൂഹം സന്തോഷത്തിലാണ്. ഇനി യഥേഷ്ടം നാട്ടിലുള്ള സുഹൃത്തുക്കളും, ബന്ധുക്കളുമായി സംസാരിക്കാം എന്ന ആശ്വാസത്തിലാണ് അവർ.

NO COMMENTS