എന്തുകൊണ്ടാണ് വിമാനങ്ങൾക്ക് വെള്ള നിറം മാത്രം നൽകുന്നത് ?

air india why airplane colors are always white

വിമാനങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന നിറം വെള്ളയാണ്. വെള്ള നിറത്തിൽ ചിറക് വിരിച്ച് പറന്നുയരുന്ന ഒരു ഭീമാകാരന്റെ ചിത്രമാണ് എല്ലാവരുടെയും മനസ്സിൽ. എന്നാൽ ചില വിമാനങ്ങൾ നീല, മഞ്ഞ, കറുപ്പ് നിറങ്ങളിലും കാണാറുണ്ട്. എന്നാൽ അത്തരം വിമാനങ്ങളുടെ പശ്ചാത്തലം അല്ലെങ്കിൽ ബേസ് കളറും എപ്പോഴും വെള്ള തന്നെയാണ്. എന്ത് കൊണ്ടാണ് വിമാനങ്ങൾക്ക് എപ്പോഴും വെള്ള നിറം മാത്രം നൽകുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

ഫാക്ടറികളിൽ നിന്നും നിർമ്മിച്ച് വരുന്ന വിമാനങ്ങൾ പൊതുവെ പച്ച നിറത്തിലാണ് വരുന്നത്. എന്നാൽ പിന്നീട് ഇവയ്ക്ക് വെള്ള നിറം നൽകുകയാണ്. ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്.

പ്രകാശത്തിന്റെ എല്ലാ വേവ് ലെംഗ്തുകളെയും പ്രതിഫലിപ്പിക്കാൻ വെള്ള നിറത്തിന് സാധിക്കും. ഇത് വഴി വിമാനത്തിലെ താപനില നിയന്ത്രിക്കാൻ ഒരു പരിധി വരെ സാധിക്കും. അതിനാലാണ് വിമാനങ്ങൾക്ക് പൊതുവെ വെള്ള നിറം നൽകുന്നത്. വെള്ളം നിറത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഉയർന്ന കാഴ്ച പരിധി. വെള്ള നിറങ്ങൾ വിമാനങ്ങളുടെ കാഴ്ച പരിധി ഉയർത്തുന്നു. ഇത് അടിയന്തര സാഹചര്യങ്ങളിൽ ഏറെ ഗുണം ചെയ്യും.

മറ്റ് കളറുകൾ പോലെ വെള്ള നിറം അധികം നിറം മങ്ങില്ല എന്നതും പ്രയോജനകരമാണ്.മാത്രമല്ല വെള്ള നിറങ്ങളുടെ മെയിന്റനൻസും വൃത്തിയാക്കലും എളുപ്പം സാധിക്കുന്നതാണ്.ആകാശത്ത് പറക്കുന്ന, പ്രത്യേകിച്ച് 30000 അടി മുകളിൽ പറക്കുന്ന വിമാനങ്ങൾക്ക് സൂര്യ പ്രകാശത്തിന് ഒപ്പം, അൾട്രാ വയലറ്റ് രശ്മികളെയും ഉയർന്ന തോതിൽ നേരിടേണ്ടതായി വരും. ഇത് നിറം മങ്ങുന്നതിന് കാരണമാകുന്നു.അതിനാൽ ഇരുണ്ട നിറങ്ങളെ അപേക്ഷിച്ച് വെള്ള മങ്ങുമ്പോഴും അതിന്റെ മനോഹാരിത വർധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

ഒരു വിമാനം പെയിന്റ് ചെയ്യണമെങ്കിൽ ഏകദേശം 50000 മുതൽ 2 ലക്ഷം ഡോളർ വരെയാണ് ചെലവ് വരുന്നത്.കൂടാതെ 747 ബോയിംഗ് വിമാനങ്ങൾ പോലുള്ളവയ്ക്ക് വേണ്ടത് 250 കിലോഗ്രാമോളം പെയിന്റാണ്. ഒപ്പം, 25 കിലോഗ്രാമോളം വരുന്ന പോളിഷും ആവശ്യമാണ്.അതിനാൽ വെള്ള നിറം വിമാനങ്ങൾക്ക് നൽകുന്നത് വഴി രണ്ട് ശതമാനത്തോളം വാർഷിക ചെലവ് കുറയ്ക്കാൻ എയർലൈനുകൾക്ക് സാധിക്കുന്നു.

why airplane colors are always white

NO COMMENTS