സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജനില്ല, രണ്ട് കുട്ടികളടക്കം 17മരണം

hospital

മധ്യപ്രദേശിലെ ഇൻഡോറിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു. മഹാരാജാ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയിലാണ് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്സിജൻ വിതരണസംവിധാനം തകരാറിലായത്. 14 മിനുട്ടോളം നേരമാണ് വിതരണം തടസ്സപ്പെട്ടത്.

എന്നാൽ ഓക്സിജൻ വിതരണ സംവിധാനത്തിൽ തകരാറുണ്ടായിട്ടില്ല എന്നാണ് ആശുപത്രി ഡിവിഷനൽ കമ്മിഷണർ സഞ്ജയ് ദുബെയുടെ ന്യായീകരണം.

17 Patients Killed Due To Lack Of Oxygen Supply

NO COMMENTS