ഉപയോഗിക്കുന്നില്ലേ; എങ്കിൽ ആധാർ പ്രവർത്തന രഹിതമാകും

thirteen crore aadhar details leaked

ബാങ്ക് ഇടപാടുകൾക്കും മൊബൈൽ സിം കാർഡ് എടുക്കുന്നതിനും വരെ നിർബന്ധമാകുന്ന ആധാർ ഉപയോഗിക്കുന്നില്ലേ… എങ്കിൽ ആധാർ പ്രവർത്തന രഹിതമാകും. മൂന്ന് വർഷം ഉപയോഗിക്കാതിരുന്നാലാണ് ആധാർ പ്രവർത്തന രഹിതമാകുക.

ബാങ്ക് അക്കൗണ്ട്, പാൻ, ഇപിഎഫ്ഒ എന്നിവയ്‌ക്കൊന്നും ആധാർ ഉപയോഗിച്ചില്ലെങ്കിലാണ് ഉപയോഗ ശൂന്യമാകുക.

ആധാർ പ്രവർത്തന രഹിതമായോ എന്ന് എങ്ങനെ അറിയാം

യുഐഡിഎഐയുടെ വെബ്‌സൈറ്റ് വഴി ആധാർ സ്റ്റാറ്റസ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

verification_2jpgവെരിഫൈ ആധാർ നമ്പർ എന്ന ലിങ്ക് വഴി സ്റ്റാറ്റസ് പരിശോധിക്കാം.

untitled-1ആധാർ നമ്പർ നൽകുക, കാപ്ച നൽകിയതിന് ശേഷം വെരിഫൈ ബട്ടൺ ക്ലിക് ചെയ്യുക

2-verf

ആധാർ പ്രവർത്തന രഹിതമായാൽ ചെയ്യേണ്ടത് ഇത്രമാത്രം

  • നിങ്ങളുടെ ആധാർ കാർഡ് പ്രവർത്തന രഹിതമായാൽ ആവശ്യമായ രേഖകളുമായി തൊട്ടടുത്ത റെജിസ്‌ട്രേഷൻ സെന്ററിലെത്തുക.
  • തൊട്ടടുത്ത റെജിസ്‌ട്രേഷൻ സെന്റർ അറിയാൻ ഈ ലിങ്ക് ഉപയോഗിക്കാം CLICK

  • അവിടെ നിന്ന് ലഭിക്കുന്ന ആധാർ പുതുക്കാനുള്ള ഫോം പൂരിപ്പിച്ച് നൽകുക
  • 25 രൂപ ഫീസ് ആയി നൽകണം. (ബയോമെട്രിക് വിവരങ്ങൾ ആദ്യം മുതൽ രേഖപ്പെടുത്തും)
  • മൊബൈൽ നമ്പർ നിർബന്ധമായും നൽകും
  • ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ നിങ്ങളുടെ പുതിയ ആധാർ കാർഡ് പ്രവർത്തന ക്ഷമമാകും

NO COMMENTS