കേരളത്തിന് ആവശ്യമായ അരി ആന്ധ്രയിൽനിന്നെത്തുമെന്ന് മുഖ്യമന്ത്രി

rice price rice price hike govt calls rice traders meeting

കേരളത്തിനാവശ്യമായ അരി ആന്ധ്രാപ്രദേശിൽ നിന്നും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് ആവശ്യമായ അരി ലഭ്യമാക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. ഇ. കൃഷ്ണമൂർത്തിയുമായി ഇത് സംബന്ധിച്ച പ്രാഥമികചർച്ചകൾ നടത്തിയിരുന്നു. അതിനെത്തുടർന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കൃഷിമന്ത്രി സോമിറെഡ്ഡി ചന്ദ്രമോഹൻ റെഡ്ഡി എന്നിവരുമായി ചർച്ചകൾ നടത്തി. ഈ ചർച്ചകൾക്ക് ശേഷമാണ് കേരളത്തിന് ആവശ്യമായ അരി ലഭ്യമാക്കുവാൻ ചന്ദ്രബാബു നായിഡു നിർദേശം നൽകിയത്.

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നടത്തിയ ഫോൺസംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശദചർച്ചകൾക്കായി കേരളത്തിന്റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമനും കൃഷിമന്ത്രി വി എസ് സുനിൽകുമാറും ആന്ധ്രാപ്രദേശ് സന്ദർശിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

NO COMMENTS