ബലൂചിസ്താനിൽ സ്‌ഫോടനം; അഞ്ച് മരണം

balochistan quetta bomb blast

ബലൂചിസ്താനിലെ ക്വറ്റയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. പൊലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ ഓഫീസിനു സമീപത്താണ് സ്‌ഫോടനം നടന്നത്. പൊലീസ് ഓഫീസ്, സർക്കാർ ഓഫീസുകൾ, വനിതാ കോളജ്, പട്ടാള ക്യാമ്പ് എന്നിവ സ്ഥിതിചെയ്യുന്ന ജിന്ന ചെക്‌പോസ്റ്റിനടുത്താണ് സംഭവം.

ഒരു വാഹനത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

balochistan quetta bomb blast

NO COMMENTS