ഗ്രെൻഫൽ ടവർ അപകടം; തീ പടർന്നത് റഫ്രിജിറേറ്ററിൽനിന്ന്

fire-started-in-fridge-freezer-grenfell-tower-fire

നിരവധിപേരുടെ മരണത്തിനിടയാക്കിയ ലണ്ടനിലെ ഗ്രെൻഫെൽ ടവർ തീപ്പിടുത്തമുണ്ടായത് റഫ്രിജിറേറ്ററിൽനിന്നെന്ന് പോലീസ് റിപ്പോർട്ട്.

കെട്ടിടത്തിന് മോടികൂട്ടാൻ ഉപയോഗിച്ച ആവരണമാണ് തീ പടർന്നുപിടിയ്ക്കാൻ കാരണമായതെന്നും പോലീസ് പറയുന്നു. അതേസമയം തീ പിടിത്തം അപകടമാണെന്നും അട്ടിമറി സാധ്യതകളില്ലെന്നും റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി.

അപകടത്തെ തുടർന്ന് കാണാതായത് 79 പേരെയാണ്. ഇവർ മരിച്ചതായാണ് കണക്കാക്കുന്നത്. മരണസഖ്യ ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. 150 വീടുകളാണ് അപകടത്തിൽ കത്തി നശിച്ചത്. ജൂൺ 14 ന് രാത്രി 12 മണിയോടെയായിരുന്നു അപകടം.

NO COMMENTS