കാറുകൾ കൂട്ടത്തോടെ തിരിച്ച് വിളിച്ച് ഫോർഡ്

ford

ഫോർഡ് കാറുകൾ കൂട്ടത്തോടെ തിരിച്ച് വിളിക്കുന്നു. 39,315 കാറുകളാണ് ഫോർഡ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2004 മുതൽ 2012 വരെ വിറ്റഴിച്ച കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഫോർഡ് ഫിയെസ്റ്റ ക്ലാസിക്, ഫോർഡ് ഫിഗോ എന്നീ മോഡലുകളാണ് ഇതിൽപ്പെടുന്നത്.

ഹൈ പ്രഷർ പവർ അസിസ്റ്റന്റ് സ്റ്റിയറിംഗ് ഹോസിലെ തകരാറാണ് തിരിച്ചുവിളിക്കാൻ കാരണം. ചൈന്നെ പ്ലാന്റിൽ നിർമിച്ച കാറുകളാണ് ഇപ്പോൾ തിരിച്ചുവിളിക്കേണ്ടി വന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച കാറുകളും തിരിച്ചുവിളിച്ചിടുണ്ട്.

NO COMMENTS