എ.​ഡി.​ജി.​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രിയ്ക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

കോ​ട​തി​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​ഡി.​ജി.​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി ഹാ​ജ​രാ​കാ​ത്ത​തി​നെ​തി​രെ പൊ​തു വ്യ​വ​ഹാ​രി​യാ​യ പി.​ഡി. ജോ​സ​ഫ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും.തൃ​ശൂ​ര്‍ വി​ജി​ല​ന്‍സ് കോ​ട​തി​യാണ് ഹര്‍ജി പരിഗണിക്കുന്നത്. സിം​ഗ​പ്പൂ​രി​ല്‍നി​ന്ന്​ ഇ​ല​ക്ട്രോ​ണി​ക്സ്​ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​വ​ന്നു​വെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​ര​​െൻറ ആരോ​പ​ണം.

2001ലാ​ണ് ത​ച്ച​ങ്ക​രി​ക്കെ​തി​രെ പി.​ഡി. ജോ​സ​ഫ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ൽ 2007ലാ​ണ് എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. തു​ട​ര്‍ന്ന് വ​ര്‍ഷ​ങ്ങ​ള്‍ നി​യ​മ​യു​ദ്ധം ന​ട​ത്തി 2016ല്‍ ​കേ​സെ​ടു​െ​ത്ത​ങ്കി​ലും ഇ​തു​വ​രെ ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് ത​ച്ച​ങ്ക​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ജോ​സ​ഫ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews