പ്രൊഫൈൽ പിക്ചറുകൾ ‘താഴിട്ട് സൂക്ഷിക്കാൻ’ ഫേസ്ബുക്കിന്റെ പുതിയ സുരക്ഷാ സംവിധാനം എത്തി; ഈ സേവനം ആക്ടിവേട് ചെയ്യേണ്ടത് ഇങ്ങനെ

how to activate facebook profile picture guard

ഫേസ്ബുക്കിൽ ചിത്രങ്ങളിടുന്ന എല്ലാവരുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ കാലങ്ങളായുള്ള ടെൻഷനാണ് ‘ഫോട്ടോ കള്ളന്മാരുടെ’ വിളയാട്ടം. എന്നാൽ ഇനി ആശങ്കകൾക്കും ആവലാതികൾക്കും ഗുഡ്‌ബൈ പറഞ്ഞോളു. ഇനിയാരും നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ അടിച്ചു മാറ്റും എന്ന് കരുതണ്ട. കാരണം ഇതിനു പ്രതിവിധിയുമായി ഫേസ്ബുക്ക് തന്നെ എത്തിക്കഴിഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ തുടക്കം കുറിച്ച ഫോട്ടോ ഗാർഡ് സംവിധാനത്തിന് പ്രൊഫൈൽ ഫോട്ടോ മറ്റുള്ളവർ ഡൗൺലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും കൂടാതെ ഫോട്ടോയുടെ സ്‌ക്രീൻഷോട്ട് എടുക്കുന്നതും,തടയാൻ സാധിക്കും. ടാഗ് ഓപ്ഷനുകളിലും കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. പ്രൊഫൈൽ ഫോട്ടോയ്ക്ക് ചുറ്റും നീല നിറത്തിലുള്ള ചതുരം വരുന്നത്, ഫോട്ടോ ഗാർഡ് ആക്ടീവ് ആയതിനെയാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകൾ തങ്ങളുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കാൻ മടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംവിധാനത്തിന് ഫേസബുക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അധികം വൈകാതെ ലോകത്തിൻരെ എല്ലായിടങ്ങളിലും ഈ സൗകര്യം ലഭ്യമാക്കാനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

എങ്ങനെ ഈ സേവനം ലഭ്യമാക്കാം ?

രീതി 1 :

1. ന്യൂസ് ഫീഡ് റിഫ്രഷ് ചെയ്ത ശേഷം താഴെ കാണുന്ന പോലെ ചിത്രം തെളിഞ്ഞു വരും.

how to activate facebook profile picture guard
2. ശേഷം ‘നെക്‌സ്റ്റ്’ ബട്ടൻ ക്ലിക്ക് ചെയ്യണം.
3. പ്രൊഫൈൽ പിക്ച്ചറിൽ ‘ഷീൽഡ്’ ചിഹ്നം വന്നു കഴിഞ്ഞാൽ സേവ് ചെയ്യാം.

രീതി 2 :

1. നിങ്ങളുടെ ടൈംലൈനിൽ പോയി പ്രൊഫൈൽ പിക്ചർ എടുത്ത് , ശേഷം ഓപ്ഷൻസ് സെലക്ട് ചെയ്യുക.
2. ഓപ്ഷൻസിൽ അവസാനമായി ‘ടേൺ ഓൺ പ്രൊഫൈൽ പിക്ചർ ഗാർഡ്’ എന്ന് കാണും.
3. പ്രൊഫൈൽ പിക്ച്ചറിൽ ‘ഷീൽഡ്’ ചിഹ്നം വന്നു കഴിഞ്ഞാൽ സേവ് ചെയ്യാം.

how to activate facebook profile picture guard

 

how to activate facebook profile picture guard

NO COMMENTS