ഇന്ത്യയുടെ എൻഎസ്ജി അംഗത്വം; തടസ്സവുമായി വീണ്ടും ചൈന

india-china

ഇന്ത്യയ്ക്ക് എൻഎസ്ജി അംഗത്വം നൽകേണ്ടതില്ലെന്ന നിലപാടിലുറച്ച് ചൈന. സ്വിറ്റ്‌സർലന്റിലെ ബേണിൽ നടന്ന എൻഎസ്ജി അംഗങ്ങളുടെ സമ്മേളനത്തിനിടെയാണ് ഇന്ത്യയ്ക്ക് എൻഎസ്ജി അംഗത്വം നൽകേണ്ടതില്ലെന്ന നിലപാട് ചൈന ആവർത്തിച്ചത്. എൻഎസ്ജി അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഇത്തവണയും വിജയിക്കില്ലെന്ന് ഉറപ്പായി.

ആണവ നിർവ്യാപന കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് മാത്രമേ എൻസ്ജിയിൽ അംഗമാകാൻ സാധിക്കൂ. അതുകൊണ്ടുതന്നെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഗെങ് ഷുവാങ് മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS