ആറ് മാസത്തിനകം സംസ്ഥാനത്ത് പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കും

0
50
kerala bans plastic carry bags within 6 months

സംസ്ഥാനത്ത് ആറുമാസത്തിനകം പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. സ്റ്റോക്കുള്ള സഞ്ചികൾ നീക്കംചെയ്യുന്നതിനോ ഉപയോഗിച്ചുതീർക്കുന്നതിനോ ആണ് ആറുമാസം സമയമനുവദിക്കുന്നത്.

ശുചീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് സംസ്‌കരണയൂണിറ്റുകൾ സ്ഥാപിക്കും. കുടുംബശ്രീ അടക്കമുള്ള ഏജൻസികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക. സംസ്‌കരണയൂണിറ്റുകളിൽനിന്നുള്ള പ്ലാസ്റ്റിക് പൊതുമരാമത്ത് വകുപ്പിന് റോഡ് നിർമാണത്തിനായി കിലോഗ്രാമിന് 20 രൂപ നിരക്കിൽ നൽകും. തദ്ദേശസ്ഥാപനങ്ങളും റോഡുനിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

kerala bans plastic carry bags within 6 months

NO COMMENTS