കൊച്ചി മെട്രോ; ഇതുവരെ നേടിയ വരുമാനം 70.80 ലക്ഷം

kochi metro kochi metro snehayathra kochi metro income crosses 70 lakhs

കൊച്ചി മെട്രോ പതുജനങ്ങൾക്കായി സർവ്വീസ് ആരംഭിച്ച് നാലുദിവസം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷവും, വരുമാനം 70 ലക്ഷവും കടന്നു. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണവും വരുമാനം ഉയരുമെന്നാണ് കെഎംആർഎൽ അധികൃതരുടെ പ്രതീക്ഷ.

ആദ്യദിവസമായ തിങ്കളാഴ്ചയായിരുന്നു യാത്രക്കാർ ഏറ്റവും കൂടുതൽ 85,671. അന്ന് 28,11,630 രൂപയായിരുന്നു വരുമാനം. വ്യാഴാഴ്ച മാത്രം വൈകീട്ട് ആറുവരെയുള്ള കണക്കനുസരിച്ച് 29,957 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. 9,14,660 രൂപയാണ് വരുമാനം. കഴിഞ്ഞ നാലുദിവസത്തെ കണക്ക് പരിശോധിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ ഓരോ ദിവസവും നേരിയ കുറവുണ്ടാകുന്നതായാണ് സൂചന.

kochi metro income crosses 70 lakhs

NO COMMENTS