ഇന്നത്തെ മഴയില്‍ മെട്രോ ട്രെയിന്‍ ചോര്‍ന്നൊലിച്ചു!!

metro

ആകാംക്ഷയോടെ കേരളം കാത്തിരുന്ന മെട്രോയില്‍ നിന്ന് ഒരു ദുഃഖ വാര്‍ത്ത. കനത്ത മഴയില്‍ ചോരുന്ന മെട്രോ കണ്ട അന്ധാളിപ്പിലാണ് യാത്രക്കാര്‍. കേരളത്തിന്റെ അഭിമാനമായി ആഘോഷപൂർവ്വം കൊണ്ടുവന്ന കൊച്ചി മെട്രോയാണ് കൊച്ചിക്കാരുടെ അഭിമാനത്തിന് ചോര്‍ച്ചയുണ്ടാക്കിയിരിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞ് പൊതു ജനങ്ങൾക്ക് തുറന്ന് നൽകിയിട്ട് കേവലം നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് ചോർച്ച കണ്ടെത്തിയിരിക്കുന്നത്.

ഫ്രാൻസിലെ ആൽസ്റ്റോം എന്ന കമ്പനിയാണ് കൊച്ചി മെട്രോയുടെ കോച്ചുകൾ നിര്‍മ്മിച്ചത്. സ്റ്റെയിൻലെസ് സ്റ്റീലാണ് മെട്രോ ട്രെയിനുകളുടെ നിര്‍മ്മാണം. അതിവേഗ തീവണ്ടികൾവരെ നിർമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണ് ആൽസ്റ്റോം. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ ആൽസ്റ്റോമിന്‍റെ പ്ലാന്റിലാണ് കോച്ചുകള്‍ നിർമ്മിച്ചത്.
സ്വകാര്യ അഹങ്കാരമായി ഏവരും കൈനീട്ടി സ്വീകരിച്ച മെട്രോയില്‍ നാല് ദിവസം കൊണ്ട് രൂപപ്പെട്ട ചോര്‍ച്ച മെട്രോ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

kochi metro,

NO COMMENTS