വീട്ടിൽ മദ്യം വിളമ്പാമെന്ന് ഹൈക്കോടതി

liquor

സ്വകാര്യ സ്ഥലങ്ങളിൽ നടത്തുന്ന സൽക്കാരങ്ങളിൽ മദ്യം വിളമ്പുന്നതിന് അധികൃതരുടെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. അനുവദനീയമായ പരിധിക്കപ്പുറം മദ്യം കൈവശം വെക്കരുതെന്നും കോടതി നിർദേശിച്ചു. വസതി അടക്കമുള്ള സ്വകാര്യ സ്ഥലങ്ങളുടെ പരിധിയിൽ വരുന്ന ഇടങ്ങളിൽ നടക്കുന്ന ചടങ്ങുകളുടെ സംഘാടകർക്കെതിരെ നടപടി പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
വിളമ്പ്, വിവാഹം, മാമ്മോദീസ തുടങ്ങിയ കുടുംബ ചടങ്ങുകളിൽ സൽക്കാരത്തിന് മദ്യം വിളമ്പുന്ന വ്യവസ്ഥക്കെതിരെ കോട്ടയം സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ഉത്തവ്.

NO COMMENTS