പോലീസ് ഓഫീസറെ ജനക്കൂട്ടം തല്ലിക്കൊന്നു

mob killed srinagar police officer jammu kashmir police murder 3 arrested

ജമ്മു കശ്മീരിൽ പൊലീസ് ഓഫിസറെ ജനക്കൂട്ടം തല്ലിക്കൊന്നു. ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് അയൂബ് പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ശ്രീനഗറിലെ ജാമിയ മസ്ജിദിന് പുറത്താണ് സംഭവം നടന്നത്.

പള്ളിക്ക് സമീപം ക്രമസമാധാന പാലനത്തിൻറെ ചുമതല വഹിച്ചിരുന്ന ഓഫിസറായിരുന്നു മുഹമ്മദ്. സ്വയരക്ഷക്ക് വേണ്ടി അദ്ദേഹം നിറയൊഴിച്ചുവെന്നും ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

യൂണിഫോമിലല്ലാത്തതിനാൽ കൊല്ലപ്പെട്ടയാൾ പൊലീസാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം കുടുംബാംഗങ്ങളോരോ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോഴാണ് മുഹമ്മദാണഅ കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിയാനായത്.

mob killed srinagar police officer

NO COMMENTS