Advertisement

രാജസ്ഥാനിലെ ദരിദ്രരെന്ന ചാപ്പകുത്തൽ പ്രാകൃത നടപടിയെന്ന് മുഖ്യമന്ത്രി

June 23, 2017
Google News 0 minutes Read
PINARAYI VIJYAN

രാജസ്ഥാനിൽ പാവപ്പെട്ട ജനങ്ങളെ ദരിദ്രരെന്നും അതി ദരിദ്രരെന്നും ചാപ്പ കുത്തുന്ന ബിജെപി സർക്കാരിന്റെ നടപടി പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നാസി അധിനിവേശ പ്രദേശങ്ങളിൽ ജൂതരും ന്യൂനപക്ഷ വിഭാഗങ്ങളും അടങ്ങുന്നവരെ പ്രത്യേക ചേരികളിൽ തള്ളിയ ഹിറ്റ്‌ലറുടെ നടപടിയെ ഓർമ്മിപ്പിക്കുന്നതാണിത്. പൊതുവിതരണ സംവിധാനത്തിന് ജനങ്ങളിൽ നിന്ന് ശക്തമായ ആവശ്യമുയരുമ്പോഴാണ്, പാർപ്പിടത്തിനു മുന്നിൽ ഞാൻ ദരിദ്രൻ, ഞാൻ അതിദരിദ്രൻ എന്നിങ്ങനെ പെയിൻറ് ചെയ്ത് വെച്ച് രാജസ്ഥാൻ സർക്കാർ ജനങ്ങളെ വേർതിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

19366474_1410548952370264_4947217614052167050_n

സ്വന്തം വീട്ടിന്റെ ചുവരിൽ ദാരിദ്ര്യ പ്രഖ്യാപനം നടത്തിയാൽ മാത്രം ഭക്ഷ്യ സബ്‌സിഡി ലഭിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ വേർതിരിവും അസന്തുഷ്ടിയുമാണ് സൃഷ്ടിക്കുക. ദരിദ്ര ജനങ്ങൾക്ക് ദാരിദ്ര്യം പതിച്ചുനൽകി മാറ്റിനിർത്തുന്നതാണത്. ദൗസ ജില്ലയിൽ ആരംഭിച്ച ഈ ചാപ്പ കുത്തൽ സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നു എന്നാണ് വാർത്തയെന്നും മുഖ്യമന്ത്രി.

19399293_1410548902370269_2250000202052769236_n

കടാശ്വാസം ഒരു ഫാഷനാണെന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയെയും പേസ്റ്റിലൂടെ മുഖ്യമന്ത്രി പരിഹസിക്കുന്നു. കടം എഴുതിത്തള്ളലല്ല; ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. അതേസമയം ആരാണ് പരിഹാരം കാണേണ്ടതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കർഷകർ കടം വാങ്ങുന്നതും തിരിച്ചടക്കാനാകാതെ കെണിയിലാകുന്നതും ജീവനൊടുക്കുന്നതും ഫാഷനല്ല. ആ ദുരിതത്തിൽ അവർക്ക് കൈത്താങ്ങുനൽകുന്നതും ഫാഷനല്ല. ജനങ്ങളെ എല്ലാ തരത്തിലും കൂടുതൽ കൂടുതൽ ഭിന്നിപ്പിക്കുകയാണ് സംഘ പരിവാർ അജണ്ട. അതിന്റെ ഭാഗമാണ് ദരിദ്രരെ ചാപ്പ കുത്തുന്നതു മുതൽ ഫാഷൻ പ്രസ്താവന വരെ. ഈ സമീപനത്തിനെതിരായ ജനകീയ പ്രതിരോധം കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here