നാദിർഷയുടെ വീട്ടിൽ നോമ്പ് തുറന്ന് സലിംകുമാർ

salim kumar iftar nadirsha home ramadan

റംസാൻ മാസത്തെ 27 ആം രാവ് വിശ്വാസികളെല്ലാം വളരെ ആധര പൂർവ്വം കാണുന്ന ഒന്നാണ്. അന്നേ ദിവസം നടനും സംവിധായകനുമായ നാദിർഷയുടെ വീട്ടിൽ ഒരു അതിഥിയെത്തി. നാദിർഷയ്‌ക്കൊപ്പം നോമ്പ് അനുഷ്ഠിച്ച നടനും സുഹൃത്തുമായ സലിം കുമാർ. നാദിർഷയുടെ വീട്ടിൽ നോമ്പ് തുറക്കാൻ എത്തിയതാണ് സലിം കുമാർ.

സുഹൃത്തിന്റെ വരവ് പ്രമാണിച്ച് വിപുലമായ ഒരുക്കങ്ങളാണ് നാദിർഷ ഒരുക്കിയത്. തീൻമേശയിൽ നിരവധി പലഹാരങ്ങളും, പഴങ്ങളും സലിം കുമാറിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. സുഹൃത്തിനെ സൽക്കരിക്കുന്ന നാദിർഷയുടെ ഈ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. നാദിർഷയും ഉമ്മയും ചേർന്നാണ് സലിം കുമാറിനെ സ്വീകരിച്ചത്.

salim kumar iftar nadirsha home ramadan

salim kumar iftar nadirsha home ramadan

NO COMMENTS