ഖത്തറിന് മുന്നിൽ 13 ആവശ്യങ്ങളുമായി അറബ് രാജ്യങ്ങൾ

Qatar ad against gatar saudi spent 138000 dollar will freeze accounts of persons related to qatar

ഉപരോധങ്ങൾക്കൊടുവിൽ ഖത്തറിന് മുന്നിൽ 13 ഇന ആവശ്യങ്ങളുടെ പട്ടിക നിരത്തി അറബ് രാജ്യങ്ങൾ. അൽജസീറ ചാനൽ നിരോധിക്കുക, ഇറാനുമായുളള ബന്ധം കുറയ്ക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. യുഎഇ, ഈജിപ്ത്, ബഹ്‌റൈൻ എന്നിവയാണ് മറ്റ് രാജ്യങ്ങൾ.

ഇക്കാര്യത്തിൽ 10 ദിവസത്തിനുള്ളിൽ മറുപടി അറിയിക്കണമെന്നും രാജ്യങ്ങൾ അറിയിച്ചു. അല്ലാത്തപക്ഷം സമവായത്തിനുള്ള അവസരം നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് മൂന്നാഴ്ചട മുമ്പാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അറബ് രാജ്യങ്ങൾ വിഛേദിച്ചത്.

NO COMMENTS