തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് കൂട്ടി

theatre strike withdrawn Thiruvananthapuram film ticket charge increased GST tamilnadu theatre strike

തിരുവനന്തപുരത്തെ സർക്കാർ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് കൂട്ടാൻ നഗരസഭ തീരുമാനിച്ചു. 130 രൂപയാണ് പുതുക്കിയ വില. ആദ്യം 100 രൂപയായിരുന്നു പ്രദേശത്തെ സർക്കാർ തിയേറ്ററുകളിലെ സിനിമാ ടിക്കറ്റിന്റെ വില.

കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളായ കൈരളി, ശ്രീ, നിള, കലാഭവൻ എന്നിവിടങ്ങളിലാണ് നിരക്ക് വർധന. കലാഭവനിലെ 80 രൂപ ടിക്കറ്റ് 100 ആയും കൂട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച കെ.എസ്.എഫ്.ഡി.സി. ശുപാർശ നഗരസഭ കൗൺസിൽ അതേപടി അംഗീകരിക്കുകയായിരുന്നു.

മൾട്ടിപ്ലക്‌സായ ഏരീസ് പ്ലക്‌സ് എസ്.എൽ ഒഴികെ മിക്ക തിയേറ്ററിലും 100 രൂപ ടിക്കറ്റ് നിലനിൽക്കെയാണ് കൂട്ടാനുള്ള തീരുമാനം. കഴിഞ്ഞ യു.ഡി.എഫ്
മന്ത്രിസഭയിൽ ഗണേഷ് കുമാർ മന്ത്രിയായിരുന്ന കാലത്താണ് സർക്കാർ തിയേറ്ററുകൾ പുതുക്കി പണിതത്. സൗകര്യങ്ങൾ വർധിപ്പിച്ചിട്ടും മറ്റിടങ്ങളിലെ
ടിക്കറ്റ് ചാർജ് തന്നെയാണ് വാങ്ങിയിരുന്നത്. ഇതിനുശേഷം കൂട്ടിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് കെ.എസ്.എഫ്.ഡി.സിയുടെ പുതിയ ശുപാർശ.

 

Thiruvananthapuram film ticket charge increased

NO COMMENTS