സ്മാർട്ടാകാൻ തിരുവനന്തപുരവും

smartcity

മൂന്നാമത് സ്മാർസിറ്റി പദ്ധതി പട്ടിക കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 30 നഗരങ്ങളടങ്ങുന്ന പട്ടികയിൽ തിരുവനന്തപുരമാണ് ഒന്നാമത്. ഇതോടെ സ്മാർട്ട്‌സിറ്റിപദ്ധതിയിലെ നഗരങ്ങളുടെ എണ്ണം 90 ആയി. കേന്ദ്ര നഗര വികസന കാര്യമന്ത്രി വെങ്കയ്യ നായിഡുവാണ് പട്ടിക പ്രഖ്യാപിച്ചത്.

അമരാവതി. പാറ്റ്‌ന, ശ്രീനഗർ, ബംഗളൂരു, ഷിംല, ഡെറാഡൂൺ ഐസ്ഫാൾ, ഗങ്‌ടോക് എന്നീ നഗരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

57393 കോടിരൂപയാണ് സ്മാർട്ട്‌സിറ്റി പദ്ധതിയ്ക്കായി നീക്കിവച്ചിട്ടുള്ളത്. 100 നഗരങ്ങളെയാണ് സ്മാർട്ടിസിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇനി 10 നഗരങ്ങളെ കൂടി ഇതിലേക്ക് തൊരഞ്ഞെടുക്കും.

NO COMMENTS