പിശാചിന് സമർപ്പിക്കാൻ യുവാവ് മൂന്ന് വയസ്സുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു

0
181
youth chopped off 3 year old daughter ears

പിശാചിന് സമർപ്പിക്കാൻ യുവാവ് മൂന്നുവയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു. കഴുത്തിലേക്ക് കത്തിചൂണ്ടവേ നാട്ടുകാർ ഓടിക്കൂടുകയും ഇയാളെ പിടികൂടി പേലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഡൽഹിയിലെ ഷാരദയിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.

സംഭവത്തിൽ 35 കാരനായ അമൃത് ബഹാദൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ വേദനിപ്പിക്കണമെന്ന് ഒരു പ്രേതാത്മാവ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അയാൾ പോലീസിന് നൽകിയ മൊഴി. കുട്ടിയുടെ ചെവി പിശാചിന് സമർപ്പിക്കാനാണ് മുറിച്ചെടുത്തത്. അല്ലാത്ത പക്ഷം കുട്ടിയെ തനിക്കൊപ്പം നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് പിശാച് ഭീഷണിപ്പെടുത്തി. ചെവി മുറിച്ചിട്ടും പിശാച് തൃപ്തനായില്ല. തുടർന്ന് കഴുത്തിലെ ഞെരമ്പ് മുറിക്കാൻ പിശാച് ആവശ്യപ്പെടുകയായിരുന്നുവെന്നും അമൃത് പറഞ്ഞു.

വേദനയെ തുടർന്ന് നിലവിളിച്ച കുട്ടിയോട്, എല്ലാം നിന്റെ നല്ലതിനുവേണ്ടിയാണെന്നും അമൃത് പറഞ്ഞു. തടയാനെത്തിയ ഭാര്യയെ മർദിക്കുകയും വീട് വിട്ടുപോകാൻ ആവശ്യപ്പെടുകയും പിന്നീട് ഭാര്യയെയും മറ്റ് അഞ്ച് കുട്ടികളെയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഭാര്യ ഒച്ചവെച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിക്കൂടുകയായിരുന്നു. പിന്നാലെ പോലീസ് എത്തി അമൃതിനെ അറസ്റ്റും ചെയ്തു.

 

youth chopped off 3-year-old daughter ears

NO COMMENTS