ആധാർ-പാൻ ബന്ധിപ്പിക്കൽ സമയം നീട്ടി നൽകണമെന്ന് കേരളം

ആധാർകാർഡ് പാൻ കാർഡ് എന്നിവ ബന്ധിപ്പിക്കുന്നതിന് സമയം നീട്ടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ. അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് കാരണം ആധാർ – പാൻ ബന്ധിപ്പിക്കാൻ ജനങ്ങൾക്ക് തടസ്സം നേരിടുന്നുവെന്ന് ഐടി മിഷൻ സംസ്ഥാന സർക്കാരിന് കത്ത് നൽകിയതിനെ തുടർന്നാണ് കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നത്. ഒരു മാസമെങ്കിലും സമയം നീട്ടിനൽകണമെന്നാണ് ആവശ്യം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കേന്ദ്രം ഇന്ന് കത്ത് കൈമാറും. ഈ മാസം 30ന് മുമ്പ് ആധാർ-പാൻ ബന്ധിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.

NO COMMENTS