ചെമ്പൈ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

chembai

കര്‍ണാടക സംഗീതം വായ്പ്പാട്ടിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചെമ്പൈ പുരസ്‌കാരം 2017ന് യുവസംഗീതജ്ഞര്‍ക്ക് അപേക്ഷിക്കാം.  ചെയര്‍മാന്‍, ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്, അയോധ്യാ നഗര്‍, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം 695009 എന്ന വിലാസത്തില്‍ നേരിട്ടും തപാല്‍ മാര്‍ഗവും അപേക്ഷാ ഫോറവും നിയമാവലിയും ലഭിക്കും.  തപാലില്‍ അപേക്ഷാഫോറം ലഭിക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ വലിയ കവര്‍ അയക്കണം.  പൂരിപ്പിച്ച അപേക്ഷാ ഫോറം ജൂലൈ 31നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472705, 9447754498 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

singers,kerala government,award

NO COMMENTS