ചൈനയിൽനിന്നുള്ള പാലുൽപ്പന്നങ്ങൾക്ക് നിലനിൽക്കുന്ന വിലക്ക് നീട്ടി

milk production

ചൈനയിൽ നിന്ന് പാലും അനുബന്ധ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് നിട്ടി ഇന്ത്യ. വിലക്ക് ഒരു വർഷത്തേക്ക് കൂടി തുടരുമെന്നാണ് വിവരങ്ങൾ. 2008ൽ, പാലിൽ പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെലാമിൻ എന്ന രാസവസ്തു കണ്ടെത്തിയതിനേത്തുടർന്നാണ് ചൈനയിൽ നിന്നുള്ള പാലും പാൽ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് കേന്ദ്ര ആരോഗ്യവകുപ്പ് വിലക്ക് നീട്ടിയതെന്നാണ് വിവരം. 2018 ജൂൺ 23വരെ വിലക്ക് തുടരും.

NO COMMENTS