പനി തടയാൻ ഫയർഫോഴ്‌സും

0
25
fire force fever

പനിയെ പ്രതിരോധിക്കാൻ കൊച്ചിയിൽ ഫയർഫോഴ്‌സിറങ്ങി. കൊച്ചി ആയുർവേദ ആശുപത്രി പരിസരം വൃത്തിയാക്കാനാണ് ഫയർഫോഴ്‌സ് എത്തിയത്. ആയുർവേദ ആശുപത്രി പരിസരം കാടുകയറി കിടക്കാൻ തുടങ്ങിയിട്ട് കാലമേറയായി. കാട്ടിലും പരിസരങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകാൻ കാരണമായി. ഇതിനാലാണ് ആശുപത്രി പരിസരം വൃത്തിയാക്കാൻ ഫയർഫോഴ്‌സും ഇറങ്ങിയത്. ഫയർഫോഴ്‌സിനൊപ്പം കൊച്ചി മേയറും ഉണ്ടായിരുന്നു. നഗത്തിലെ വിവിധ ഫയർഫോഴ്‌സ് യൂണിറ്റിലെ 80ഓളം ഉദ്യോഗസ്ഥരാണ് ശുചീകരണത്തിൽ പങ്കെടുത്തത്.

NO COMMENTS