ഗുരുമന്ദിരം തകർത്ത നിലയിൽ

guru mandir vandalized
നെയ്യാറ്റിന്‍കര എസ്.എന്‍.ഡി.പി യൂണിയന്‍ കുളത്താമല്‍ 3935-ാം നമ്പര്‍ ശാഖാ ഗുരുപ്രതിഷ്ഠ ഇന്നലെ അര്‍ദ്ധരാത്രി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.ഗുരുമന്ദിരത്തിന്‍റെ ഗ്ളാസ് ചില്ലുകള്‍ തകര്‍ക്കുകയും ഗുരുദേവ വിഗ്രഹം പുറത്ത് വലിച്ചിട്ട് നശിപ്പിച്ച് റോഡില്‍ വലിച്ചെറിയുകയും ചെയ്തു.സാമുദായിക സംഘര്‍ഷം ലക്ഷ്യം വെച്ചുള്ള ഇത്തരം ഹീനകൃത്ത്യം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശാഖാ സെക്രട്ടറി രാജന്‍റെ നേതൃത്വത്തില്‍ പോലീസില്‍ പരാതി കൊടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
യൂണിയന്‍ ഭാരവാഹികളായ അഡ്വ എസ്.കെ അശോക് കുമാര്‍,കെ.വി സൂരജ്കുമാര്‍,കെ.സാംബശിവന്‍,കിരണ്‍ ചന്ദ്രന്‍,യൂണിയന്‍ ഓഫീസ് സെക്രട്ടറി ഷിബു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.ഇന്ന് വൈകുന്നേരം ഗുരുമന്ദിരത്തിനു സമീപം എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു.യോഗത്തില്‍ യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും.

 

 

 

 

 

guru mandir vandalised

NO COMMENTS