കർണാടകയിലെ മുഴുവൻ നഴസിംഗ് കോളേജുകളുടെയും അംഗീകാരം റദ്ദാക്കി

മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാഴ്ത്തി കർണാടകയിലെ മുഴുവൻ നഴ്സിംഗ് കോളേജുകളുടെയും അംഗീകാരം ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ എടുത്ത് കളഞ്ഞു. സംസ്ഥാനത്തെ നഴ്സിങ് കോളേജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെ അംഗീകാരം മാത്രം മതിയെന്ന സർക്കാർ ഉത്തരവിനെത്തുടർന്നാണ് നടപടി.
ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ വെബ്സൈറ്റിൽ അംഗീകാരമുളള നഴ്സിങ് സ്ഥാപനങ്ങളുടെ പട്ടികയിൽ കർണാടകയിലെ ഒരൊറ്റ നേഴ്സിംഗ് കോളേജുകളുമില്ല. 2017-18 വർഷത്തെ നഴ്സിങ് കോഴ്സുകളിലേക്കുളള പ്രവേശനം നടത്താനാവുന്ന സ്ഥാപനങ്ങളുടെ പട്ടികയിലാണ് സംസ്ഥാനത്തെ ഒറ്റ നേഴ്സിംഗ് കോളേജുപോലും ഇല്ലാത്തത്. കഴിഞ്ഞ തവണ 257 കോളേജുകളാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്.
Read Also : നഴ്സിംഗ് കേളേജ് വിഷയം; കർണാടക മുഖ്യമന്ത്രിയ്ക്ക് പിണറായിയുടെ കത്ത്
സംസ്ഥാനത്തെ നഴ്സിങ് കോളേജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി മെഡിക്കൽ സർവകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന് കഴിഞ്ഞ മെയ് മാസത്തിൽ കർണാടക സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് നഴ്സിംഗ് പ്രവേശനത്തിന്റെ മാനദണ്ഡങ്ങൾ മറികടക്കാൻ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെയാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം റദ്ദാക്കിയത്.
തീരുമാനം ഏറ്റവുമധികം ബാധിക്കുക ഇതരസംസ്ഥാന വിദ്യാർത്ഥികളെയാണ്. ആകെ ഉള്ള 70 ശതമാനം ഇതരല സംസ്ഥാന നഴ്സിംഹഗ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മലയാളികളാണ്. നഴ്സിംഗ് കൗൺസിൽ അംഗീകാരം റദ്ദാക്കിയതോടെ കർണാടക നഴ്സിങ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങൾ അംഗീകരിക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here