വിസ ക്രമക്കേട്; ഇൻഫോസിസ് 10 ലക്ഷം ഡോളർ പിഴ നൽകണം

infosys getting back its shares

വിസ ക്രമക്കേട് കേസിൽ ഐടി കമ്പനിയായ ഇൻഫോസിസ്, ന്യൂയോർക്ക് സ്‌റ്റേറ്റിന് പത്തുലക്ഷം ഡോളർ പിഴ നൽകണമെന്ന് ഉത്തരവ്. ക്രമക്കേട് അന്വേഷണം അവസാനിപ്പിക്കുന്നതായും പത്തുലക്ഷം യു എസ് ഡോളർ നൽകി പ്രശ്‌നം പരിഹരിക്കാമെന്നും ന്യൂയോർക്ക് അറ്റോർണി ജനറൽ എറിക് ടി ഷനേഡർമാൻ ഉത്തരവിടുകയായിരുന്നു.

2010-11 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം. അതേസമയം ഇതുമായി ബന്ധപ്പെട്ട് സിവിൽ ക്രിമനൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടില്ല. നിയമപരമായ നടപടിയ്ക്് മുമ്പ് കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് പിഴ അടയ്ക്കാൻ ഉത്തരവായിരിക്കുന്നത്.

ഇൻഫോസിസിന്റെ ന്യൂയോർക്ക് ജോലിക്കാരുടെ നികുതി നൽകിയില്ലെന്നും യു.എസ് വിസ നിയമപ്രകാരമുള്ള ചട്ടങ്ങൾ ലംഘിച്ചെന്നുമായിരുന്നു കേസ്.

NO COMMENTS