അനധികൃത സ്വത്ത് സമ്പാദനക്കേസ്; ജേക്കബ് തോമസിന് ക്ലീൻചിറ്റ്

jacob thomas

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി.ജി.പി ജേക്കബ് തോമസിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. ജേക്കബ് തോമസിനെതിരായി പരാതി നൽകിയ വ്യക്തിയ്ക്ക് തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെന്ന് വിജിലൻസ് വ്യക്തമാക്കി.

2011 ൽ അനധിക്യതമായി 100 ഏക്കർ ഭൂമി തമിഴ്‌നാട്ടിൽ ജേക്കബ് തോമസ് വാങ്ങിയെന്ന് കാണിച്ച് സത്യൻ നരവൂരാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നത്.

അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് രണ്ടിന്റെ എസ്പി ജയകുമാറിന് ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. തുടർന്ന് പരാതിക്കാരന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. മൊഴിയിൽ ആരോപണം തെളിയിക്കാൻ പറ്റുന്ന കാര്യങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നാണ് വിജിലൻസ് റിപ്പോർട്ട്.

ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചില രേഖകൾ മാത്രമാണ് പരാതിക്കാരൻ വിജിലൻസിന് മുമ്പാകെ ഹാജരാക്കിയത്.

NO COMMENTS