തല കുനിക്കുകില്ലൊരിക്കലും; ബ്രിട്ടീഷ് രാജ്ഞിയ്ക്ക് മുന്നിൽ തലയുയർത്തി ജെറമി കോർബിൻ

jeremy corbin

പാർലമെന്റിൽ ബ്രിട്ടീഷ് രാജ്ഞിയ്ക്ക് മുന്നിൽ തലയുയർത്തി ഇടത് നേതാവ് ജെറമി കോർബിൻ

ബ്രിട്ടീഷ് പാർലമെന്റിൽ രാജ്ഞിയ്ക്ക് മുന്നിൽ തലകുനിക്കാതെ ബ്രിട്ടണിലെ ഇടതുമുന്നണി നേതാവ് ജെറമി കോർബിൻ. പാർലമെന്റിൽ പ്രസംഗിക്കാൻ രാജ്ഞി എത്തിയപ്പോഴാണ് സംഭവം. ബ്രിട്ടീഷ് മാധ്യമങ്ങൾ ഒന്നടങ്കം കോർബിനെ വിമർശിച്ചപ്പോൾ ഹഫിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ രാജ്ഞി വരുമ്പോൾ എല്ലാവരും തലകുനിക്കണമെന്ന പ്രോട്ടോകോൾ നിലവിലില്ലെന്ന നിലപാടിലുറച്ച് നിന്നു.

മാധ്യമങ്ങളും സോഷ്യൽ മീഡിയയും വിമർശിച്ചപ്പോഴും കോർബിൻ തന്റെ നിലപാടിലുറച്ച് നിന്നു. കോർബിനെ പിന്തുണച്ച് ലേബർ പാർട്ടിയും രംഗത്തെത്തി. ഇതാദ്യമായല്ല കോർബിൻ രാജ്ഞിയ്ക്ക് മുന്നിൽ തലകുനിക്കാതെ നിൽക്കുന്നത്. 2015 ലെ പ്രൈവി കൗൺസിൽ തെരഞ്ഞെടുപ്പ് സമയത്തും കോർബിൻ തല ഉയർത്ത തന്നെ നിന്നിരുന്നു.

ബ്രിട്ടീഷ് പാർലമെന്റിലെ പുതുക്കിയ നിയമപ്രകാരം സ്പീക്കർ, ദകോമൺസ് ക്ലാർക്ക്, ബ്ലാക്ക് റോഡ്, സെർജന്റ് അറ്റ് ആംസ് എന്നിവർ മാത്രമാണ് തലകുനിക്കേണ്ടത്. അതുകൊണ്ടുതന്നെ തേലകുനിച്ച് പ്രധാനമന്ത്രി പ്രാട്ടോകോൾ തെറ്റിച്ചത് തെരേസാമെയാണെന്നും ചില മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

Subscribe to watch more
Jeremy Corbyn did not bow to Queenjeremy-corbyn

NO COMMENTS