കെ.ടെറ്റ്: മാർക്ക് ഇളവ് മുൻകാല പ്രാബല്യത്തോടെ അംഗീകരിച്ചു

K TET

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാർശയെത്തുടർന്ന് മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ട അധ്യാപകർക്ക് കെ.ടെറ്റ് പരീക്ഷയിൽ അർഹതപ്പെട്ട മാർക്ക് ഇളവ് മുൻകാല പ്രാബല്യത്തോടെ സർക്കാർ അംഗീകരിച്ചു.

അർഹതപ്പെട്ട അഞ്ചു ശതമാനം മാർക്ക് ഇളവ് ലഭിക്കാത്തതിനാൽ കെ.ടെറ്റ് പരീക്ഷയിൽ പരാജയം നേരിടേണ്ടിവന്ന ഒരു പറ്റം അധ്യാപകരാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ ഇക്കാര്യം പരിഗണിച്ച് അഞ്ചു ശതമാനം മാർക്ക് ഇളവ് മുൻകാല പ്രാബല്യത്തോടുകൂടി അർഹതപ്പെട്ടവർക്ക് നൽകുവാൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.

അർഹതപ്പെട്ട മാർക്ക് ഇളവ് നൽകാൻ സർക്കാർ തയ്യാറായെങ്കിലും മുൻകാല പ്രാബല്യം നൽകിയിരുന്നില്ല. അധ്യാപകരുടെ തുടർന്നുളള അഭ്യർത്ഥന മാനിച്ച് കമ്മീഷൻ വീണ്ടും ഇക്കാര്യം പരിഗണിക്കുകയും മുൻകാല പ്രാബല്യം നൽകുന്നതിന് ശുപാർശ നൽകുകയും ചെയ്തതിനെ തുടർന്ന് സർക്കാർ മുൻ തിരുമാനം പുന:പരിശോധിച്ച് മുൻകാല പ്രാബല്യം നൽകാൻ തീരുമാനിക്കുകയായിരുന്നു.

NO COMMENTS