ഡബ്ല്യൂ ഡബ്ല്യൂ ഇയിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാകാൻ കവിത

Kavita Devi, first Indian wrestler to appear in WWE

വേൾഡ് റെസ്ലിങ് എന്റർടെയിൻമെന്റിൽ (ഡബ്ല്യൂ ഡബ്ല്യൂ ഇ) പങ്കെടുക്കാനൊരുങ്ങുന്ന ആദ്യ ഇന്ത്യൻ വനിത എന്ന പദവി അലങ്കരിക്കാനൊരുങ്ങി കവിതാ ദേവി. ഹരിയാനയിൽനിന്നുള്ള സശസ്ത്ര സീമാബൽ കോൺസ്റ്റബിളാണ് കവിത. ഡബ്ലൂ ഡബ്യൂ ഇയുടെ മായി യങ് ക്ലാസ്സിക്കിലാണ് കവിതാദേവി പങ്കെടുക്കുക.

ഡബ്ലൂ ഡബ്ല്യൂ ഇയുടെ ആദ്യ വനിതാ ടൂർണമെന്റാണ് ഇത്. ലോകമെമ്പാടുനിന്നും 32 വനിതകളെയാണ് മായി യങ് ക്ലാസ്സിക്കിനായി ഡബ്ല്യൂ ഡബ്ല്യൂ ഇ തിരഞ്ഞെടുത്തിട്ടുള്ളത്. ചില്ലറക്കാരിയൊന്നുമല്ല നമ്മുടെ കവിത. ഗ്രേറ്റ് ഖലിയുടെ പരിശീലനത്തിൽ കീഴിലാണ് മുൻ ഭാരോദ്വഹന ചാമ്പ്യൻ കൂടിയായ കവിതയുടെ പരിശീലനം.

ഈ വർഷം ആദ്യം ദുബായിൽ വച്ചു നടന്ന ഡബ്ല്യൂ ഡബ്ല്യൂ ഇയുടെ ട്രൈ ഔട്ടിൽ കവിത പങ്കെടുത്തിരുന്നു. അന്നത്തെ പ്രകടനത്തിൽ തൃപ്തരായ ഡബ്ല്യൂ ഡബ്ല്യൂ ഇ അധികൃതർ കവിതയെ തിരഞ്ഞെടുക്കുകയുമായിരുന്നു. ജൂലൈ പതിമൂന്ന് പതിന്നാല് ദിനങ്ങളിലായാണ് മത്സരം. ഫ്‌ലോറിഡയിലെ ഓർലാൻഡോയിലാണ് മത്സരം.

 

Kavita Devi, first Indian wrestler to appear in WWE

NO COMMENTS