പിറകോട്ടെടുത്ത കാറിനടിയിൽ പെട്ട് ഒരാൾ മരിച്ചു

man dead fro hitting car reverse

ജുമുഅത്ത് പള്ളിവളപ്പിലേക്ക് കയറ്റിയ കാർ പിറകോട്ടെടുക്കുന്നതിനിടെ കാറിനടിയിൽപെട്ട് പള്ളി ജീവനക്കാരൻ മരിച്ചു. വെളിയങ്കോട് കുമ്മില വളപ്പ് സ്വദേശിയും ബദ്ർ പള്ളി ജീവനക്കാരനുമായ കല്ലംവളപ്പിൽ മരക്കാറാണ് (65) മരിച്ചത്. വെളിയങ്കോട് ഉമർഖാദി ജുമാമസ്ജിദ് വളപ്പിലാണ് സംഭവം. കാർ ഓടിച്ച പൊന്നാനി കോടതിപ്പടി സ്വദേശി മടത്തിപറമ്പിൽ ഹബീബ് റഹ്മാനെ (32) പൊലീസ് പിടികൂടി.

വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പള്ളിവളപ്പിലേക്ക് ഹബീബ് റഹ്?മാൻ കാർ ഓടിച്ചുകയറ്റിയതോടെ ജനം തടഞ്ഞു. ഉടൻ വേഗതയിൽ പിറകോ?െട്ടടുത്ത കാർ ആറുപേരെ ഇടിച്ചുവീഴ്ത്തി മതിലിലിടിച്ച് നിന്നു.

 

man dead fro hitting car reverse

NO COMMENTS