മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി

narottam mishra disqualified by election commision

മധ്യപ്രദേശിലെ മുതിർന്ന മന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കി. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചതിൽ കൃത്രിമം കാണിച്ചതിനും പെയ്ഡ് ന്യൂസ് ഉണ്ടാക്കിയതിനുമാണ് അയോഗ്യത. മൂന്ന് വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് വിലക്ക്.

പെയ്ഡ് ന്യൂസിന് ചെലവായ തുകശയ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചില്ല എന്നതാണ് കണ്ടെത്തിയിരിക്കുന്നത്. ദാത്തിയ നിയോജക മണ്ഡലത്തിൽ നിന്നാണ് നരോത്തം മിശ്ര തെരഞ്ഞെടുക്കപ്പെട്ടത്.

 

narottam mishra disqualified by election commision

NO COMMENTS