ത്രിരാഷ്ട്ര സന്ദർശനത്തിന് പ്രധാനമന്ത്രി യാത്ര തിരിച്ചു

modi trump

ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു. പോർച്ചുഗൽ, അമേരിക്ക, നെതർലാൻഡ് എന്നീ രാജ്യങ്ങളാണ് മോഡി സന്ദർശിക്കുക. ഇന്ന് പോർച്ചുഗലിലെത്തുന്ന മോഡി പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായുള്ള ചർച്ചയ്ക്ക് ശേഷം അമേരിക്കയിലേക്ക് തിരിക്കും.

25 നും 26 നും പ്രധാനമന്ത്രി അമേരിക്കയിലുണ്ടാകും. 26 ന് വൈറ്റ്ഹൗസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. 27 ൽ പ്രധാനമന്ത്രി നെതർലാന്റിലെത്തും.

NO COMMENTS