മൃദുലാ മുരളി ബോളിവുഡില്‍, രാഗ് ദേശിന്റെ ടീസറെത്തി

മലയാളി താരം മൃദുലാ മുരളി അഭിനയിക്കുന്ന ഹിന്ദി ചിത്രം രാഗ് ദേശിന്റെ ടീസര്‍ എത്തി. നേതാജിയുടേയും ഐന്‍എയുടേയും ചരിത്ര കഥകള്‍ പറയുന്ന ചിത്രമാണിത്. ക്യാപ്റ്റന്‍ ലക്ഷ്മി സെഗാളിന്റെ വേഷമാണ് ചിത്രത്തില്‍ മൃദുലയ്ക്ക്.

Subscribe to watch more

ടിഗ്മന്‍ഷൂ ദുലിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കുണാല്‍ കപൂര്‍, മോഹിത് മര്‍വ, അമിത് സാദ് എന്നിവരും അഭിനയിക്കുന്നുണ്ട്.  റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല മലയാള സിനിമയില്‍ ചുവടു വയ്ക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, അയാള്‍ ഞാനല്ല തുടങ്ങി നിരവധി ചിത്രങ്ങളിലും മൃദുല ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Raag Desh Official Teaser,mridula murali

NO COMMENTS