സ്‌കോട്ട്‌ലൻഡിൽ കാണാതായ മലയാളി വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി

scotland malayalee priest died

സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിൽനിന്ന് കാണാതായ മലയാളി വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. സി.എം.ഐ. സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ ഫാ.മാർട്ടിൻ സേവ്യറിന്റെ (33)മൃതദേഹം അദ്ദേഹം സേവനം ചെയ്തിരുന്ന പള്ളിക്ക് സമീപമുള്ള ബീച്ചിൽ നിന്നാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വീട്ടുകാർക്ക് ഇന്ന് രാവിലെ വിവരം ലഭിച്ചു. പ്രഭാത സവാരിക്കിടയിലോ മറ്റോ അപകടം പറ്റിയതാകാമെന്നാണ് കരുതുന്നത്.

പള്ളിയിലെ തിരുക്കർമങ്ങൾക്ക് വൈദികനെ കാണാതായതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്.

 

scotland malayalee priest died

NO COMMENTS