മക്കയില്‍ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരടക്കം 11പേര്‍ക്ക് പരിക്ക്

mecca

സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണശ്രമം. ആക്രമണത്തിന്​ ശ്രമിച്ച ഭീകരരിലൊരാൾ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം​െപാട്ടിത്തെറിച്ചു. ആക്രമണത്തില്‍ ആറ്​ വിദേശ തീർത്ഥാടകരടക്കം 11പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മറ്റുള്ളവര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് ആക്രമണത്തിന്റെ തീവ്രത കുറഞ്ഞത്. ഈ മേഖലയില്‍ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഒരു സ്ത്രീയടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.  ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മൻസൂർ അൽ തുർക്കി വ്യക്തമാക്കി. വെള്ളിയാഴ്​ച രാത്രി വൈകിയായിരുന്നു സംഭവം.

 

NO COMMENTS