യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കള്ളനോട്ടടി; അന്വേഷണം കേരളത്തിന് പുറത്തേക്കും

yuvamorcha

യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ വീട്ടില്‍ കള്ളനോട്ട് അടിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നു. സംഭവത്തില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ എരാശ്ശേരി രാകേഷ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ സഹോദരന്‍ രാജീവ് കേസില്‍ രണ്ടാം പ്രതിയാണ്. രാകേഷിന്റെ സുഹൃത്തുക്കളടക്കം പത്തോളം പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. രാകേഷ് നാലുവര്‍ഷം ഗള്‍ഫിലായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. തിരിച്ച് വന്ന ശേഷം ഡല്‍ഹിയിലും ബോംബെയിലും രാകേഷ് താമസിച്ചിരുന്നു. ഇവിടേയ്ക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്ത രാകേഷ് ഇപ്പോള്‍ ഇരിങ്ങാലക്കുട സബ് ജയിലിലാണ്.

fake note, yuvamorcha,rakesh, mathilakam

NO COMMENTS