കുഴൽക്കിണറിൽ വീണ പെൺകുട്ടി മരിച്ചു

16-Month-Old Girl Stuck In Telangana Borewell For 58 Hours Dies

ഹൈദരാബാദിൽ കുഴൽക്കിണറിൽ വീണ പെൺകുട്ടി മരണത്തിന് കീഴടങ്ങി. 58 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്. ഹൈദരാബാദിൽ നിന്ന് 60 കിലോമീറ്റർ അകലെ ചേവേല മണ്ഡലത്തിലെ ഉൾഗ്രാമത്തിലാണ് സംഭവം.

ചേച്ചിയോടൊപ്പം കളിക്കുന്നതിനിടെയാണ് പതിനാറു മാസം പ്രായമുള്ള കുഞ്ഞ് 450 അടി ആഴമുള്ള കുഴൽക്കിണറിൽ വീണത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. രാത്രി എട്ടുമണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കിണറിന് സമാന്തരമായി കുഴിയെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. ആവശ്യമായ ഓക്‌സിജനും നൽകിയിരുന്നു. പക്ഷേ കുഞ്ഞിനെ രക്ഷിക്കാനായില്ല.

NO COMMENTS