അർത്തുങ്കൽ മത്സ്യബന്ധന തുറമുഖ നിർമ്മാണം; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം

arthunkal sea port

അ​ര്‍ത്തു​ങ്ക​ല്‍ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ നി​ർ​മാ​ണം വൈ​കു​ന്ന​തിന്  സം​സ്ഥാ​ന സ​ര്‍ക്കാ​റി​​നെ കുറ്റപ്പെടുത്തി കേന്ദ്രം. സംസ്ഥാനത്തിന്റെ  മെ​ല്ലെ​പ്പോ​ക്ക്   കാരണ​മാണ് പണി വൈകുന്നത്. 2017 ജ​നു​വ​രി​യി​ല്‍ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച​താ​ണ്​ പ​ദ്ധ​തി.   നി​ർ​മാ​ണ​ത്തി​​െൻറ 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പൂ​ര്‍ത്തി​യാ​യ​ത്. ഇ​തേ തു​ട​ർ​ന്ന്​ അ​ഴീ​ക്ക​ൽ, തോ​ട്ട​പ്പ​ള്ളി, അ​ർ​ത്തു​ങ്ക​ൽ തു​റ​മു​ഖ​ങ്ങ​ളു​ടെ നി​ർ​മാ​ണം വൈ​കു​ന്ന വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ കേ​ന്ദ്ര മ​ത്സ്യ​ബ​ന്ധ​ന മ​ന്ത്രാ​ല​യം  ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വി​ഡി​യോ​ഗ്ര​ഫി അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ രേ​ഖ​ക​ളോ​ടെ മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ക്കാ​നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

NO COMMENTS