രാഷ്ട്രപതിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാതെ കേന്ദ്രമന്ത്രിമാർ

iftar party

സ്ഥാനമൊഴിയുന്ന രാ​ഷ്​​ട്ര​പ​തി പ്രണബ് മുഖർജിയെ അവഗണിച്ച്  പ്രധാനമന്ത്രിയും ബി ജെ പി യും. രാഷ്‌ട്രപതി  എ​ന്ന നി​ല​യി​ൽ പ്ര​ണ​ബ്​ മു​ഖ​ർ​ജി ഒ​രു​ക്കി​യ അ​വ​സാ​ന​ത്തെ ഇ​ഫ്​​താ​ർ വി​രു​ന്നി​ന്​​​ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ എ​ത്തി​യി​ല്ല.  പ്ര​ണ​ബി​​െൻറ കാ​ലാ​വ​ധി ജൂ​ലൈ 24നാ​ണ്​​  അ​വ​സാ​നി​ക്കു​ന്ന​ത്. വി​രു​ന്നി​ൽ ലോ​ക്​​സ​ഭാ സ്​​പീ​ക്ക​ർ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി എന്നിവർ പ്രോട്ടോകോൾ പ്രകാരം പങ്കെടുക്കേണ്ടതായിരുന്നു.

അതെ സമയം  ഉ​പ​രാ​ഷ്​​ട്ര​പ​തി ഡോ. ​ഹാ​മി​ദ്​ അ​ൻ​സാ​രി,  കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, ഗു​ലാം​ന​ബി ആ​സാ​ദ്, മു​ൻ ​മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ എ​സ്.​വൈ. ഖു​​റൈ​ശി, മു​ഹ്​​സി​ന കി​ദ്വാ​യി, ഇ​ന്ത്യാ ഇ​സ്​​ലാ​മി​ക്​ സ​െൻറ​ർ മേ​ധാ​വി സി​റാ​ജു​ദ്ദീ​ൻ ഖു​റൈ​ശി, ന​ട​ൻ അ​മീ​ർ റാ​സ  തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. വിഷയം വിവാദമായപ്പോൾ  പാ​ർ​ല​മ​െൻറ​റി കാ​ര്യ കാ​ബി​ന​റ്റ്​ ക​മ്മി​റ്റി യോ​ഗം 6.30ന്​​ ​വി​ളി​ച്ച​തി​നാ​ലാ​ണ്​ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന്​ ന​ഖ്​​വി വിശദീകരിച്ചു.

Central ministers skip President Pranab Mukherjee’s iftar party

NO COMMENTS