ഈദുൽ ഫിത്ർ ആശംസിച്ച് മുഖ്യമന്ത്രി

pinarayi vijayan chief minister pinarayi vijayan to ndtv

ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്ലാദപൂർണമായ ഈദുൽ ഫിത്ർ ആശംസിച്ചു. ഒരു മാസത്തെ റമദാൻ വ്രതത്തിനു ശേഷം വന്നെത്തുന്ന ഈദുൽ ഫിത്ർ മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശങ്ങളാണ് നൽകുന്നത്. മനുഷ്യർ പരസ്പരം വിശ്വസിക്കുകയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മുന്നേറാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

NO COMMENTS