കാശ്മീർ ഭീകരാക്രമണം; ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

attack Kashmir

കാശ്മീരിലെ ശ്രീനഗറിലെ ഡൽഹി പബ്ലിക് സ്‌കൂൾ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. ജമ്മുകാശ്മീരിലെ പന്ത ചൗക്കിൽ സിആർപിഎഫ് വാഹനത്തിന് നേര ആക്രമണം നടത്തിയതിന് ശേഷം ഭീകരർ സ്‌കൂളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു.

ഭീകരർ കെട്ടിടത്തിലേക്ക് കയറുംമുമ്പ് വിദ്യാർത്ഥികളും അധ്യാപകരും സ്‌കൂൾ വിട്ട് പോയത് അപകടം ഒഴിവാക്കി. നാനൂറിലേറെ മുറികളും വലിയ കോമ്പൗണ്ടുമുള്ള സ്‌കൂളാണ് ഡൽഹി പബ്ലിക് സ്‌കൂൾ. ഇത് ഭീകരരെ പിടികൂടുന്നതിൽ സൈന്യത്തിന് ശ്രമകരമാകുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

NO COMMENTS