അത് പള്‍സര്‍ സുനിയുടെ കയ്യക്ഷരമല്ലെന്ന് അഭിഭാഷകന്‍

0
101
dileep

നടന്‍ ദിലീപിന് പള്‍സ്ര‍ സുനി അയച്ചു എന്ന തരത്തില്‍ ഇന്നലെ മുതല്‍ പ്രചരിച്ച് വരുന്ന കത്തിലെ കയ്യക്ഷരം പള്‍സര്‍ സുനിയുടേതല്ലെന്ന് അഭിഭാഷകന്‍. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കൃഷ്ണകുമാറാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പള്‍സര്‍ സുനിയുടെ കയ്യക്ഷരം താന്‍ കണ്ടിട്ടുണ്ട്, സുനിയുടെ കയ്യക്ഷരം ഇത്രയും വടിവൊത്തത് അല്ലെന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്.  കത്ത് സുനി നല്‍കിയെന്ന് പറഞ്ഞ് സഹതടവുകാരനായ വിഷ്ണുവാണ് ഈ കത്ത് തനിക്ക് കൈമാറിയതെന്നാണ് ദിലീപ് പരാതി നല്‍കിയത്. എന്നാല്‍ ജയിലില്‍ നിന്ന് ഒളിപ്പിച്ച് കടത്തിയ തരത്തിലുള്ള ലക്ഷണങ്ങള്‍ കത്തില്‍ ഇല്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. അതേസമയം കത്തിന്റെ പശ്ചാത്തലത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS